3 March 2026, Tuesday

Related news

March 3, 2026
March 3, 2026
February 27, 2026
February 27, 2026
February 25, 2026
February 24, 2026
February 23, 2026
February 21, 2026
February 20, 2026
February 20, 2026

ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Janayugom Webdesk
ധാക്ക
December 30, 2025 8:38 am

ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് അന്ത്യം. നെഞ്ചിൽ അണുബാധ മൂലം നവംബർ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഖാലിദ നേരിട്ടിരുന്നു. 

1991മുതൽ 1996 വരെയായിരുന്നു ഖാലിദ സിയ ആദ്യമായി ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന ചരിത്രം കുറിച്ച ഇവര്‍ 2001 മുതൽ 2006 വരെ പ്രധാനമന്ത്രിയായി തുടര്‍ന്നു. പിന്നാലെയുണ്ടായ അഴിമതി കേസിൽ കുരുക്കിലായതോടെ ഖാലിദ 2018ൽ ശിക്ഷിക്കപ്പെട്ടു. വിദ്യാർഥി യുവനജ പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ട​പ്പെട്ട് രാജ്യം വിട്ട മുൻപ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാഷ്ട്രീയ എതിരാളി കൂടിയാണ് കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ ഖാലിദ സിയ. അസുഖ ബാധിതയായതോടെ ചികിത്സക്കായി വിദേശത്ത് പോകുന്നതിന് ഇവർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.