23 January 2026, Friday

Related news

January 23, 2026
January 23, 2026
January 19, 2026
January 13, 2026
January 5, 2026
January 4, 2026
December 20, 2025
December 19, 2025
December 15, 2025
December 8, 2025

കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം

Janayugom Webdesk
ചെന്നൈ
September 26, 2024 12:43 pm

തമിഴ്‌നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലുമാണ് സെന്തില്‍ ബാലജി അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് എ.എസ്. ഓഖ അധ്യക്ഷനായ ബെഞ്ചാമ് ജാമ്യം നൽകിയത്. 2023 ജൂൺ 13നാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 

സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു സെന്തിൽ തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവച്ചത്. നിലവിൽ പുഴൽ സെൻട്രൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി. ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ബാലാജി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ നേരത്തെ മൂന്ന് തവണ ചെന്നൈയിലെ സെഷൻസ് കോടതി തള്ളിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.