മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് പിന്നാലെ സനാതന ധര്‍മ്മം വിഷയമാക്കി മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ.
സനാതന ധര്‍മ്മത്തെ ഉദയനിധി സ്റ്റാലിൻ മൃദുവായാണ് സമീപിച്ചത്. മലേറിയയുമായും ഡെങ്കിപ്പനിയുമായാണ് ഉദയനിധി സ്റ്റാലിന്‍ അതിനെ താരതമ്യം ചെയ്തത്. എന്നാൽ ഇത് എച്ച്ഐവിയുമായോ കുഷ്ഠരോഗവുമായോ ആണ് താരതമ്യം ചെയ്യേണ്ടതെന്ന് എ രാജ പറഞ്ഞു. ഇതൊരു സാമൂഹിക തിന്മയായി കാണണമെന്നും അദ്ദേഹം ഒരു പൊതു പരിപാടിയിൽ പറഞ്ഞു. വിഷയത്തിൽ തുറന്ന സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം വെല്ലുവിളിച്ചു.
പൂജാരിമാര്‍ അടങ്ങുന്ന 10 ലക്ഷമോ ഒരു കോടിയോ അനുഭാവികളും നിങ്ങളുടെ എല്ലാ ആയുധങ്ങളുമായി ഡൽഹിയിൽ എന്നോടൊപ്പം സനാതന ധർമ്മത്തെക്കുറിച്ച് സംവാദം നടത്താൻ നിങ്ങൾ വരൂ. പെരിയാറിന്റെയും അംബേദ്കറിന്റെയും പുസ്തകങ്ങളെ ആയുധമാക്കി ഞാൻ നിങ്ങളെ നേരിടാം. തീയതി നിശ്ചയിക്കുക, ഞാൻ വരാൻ തയ്യാറാണ്, ”അദ്ദേഹം പറഞ്ഞു.
MP and #DMK party’s ‘Dalit’ face A. Raja jumps into the #SanatanaDharma controversy and equates it with ‘HIV, leprosy’
Andimuthu Raja who has been a harsh critic of the caste system was speaking at an event in Chennai and said “ #UdaynidhiStalin has spoken about #Sanatan in a… pic.twitter.com/pV5yUe43Ai
— Ashish (@KP_Aashish) September 7, 2023
സനാതന ധര്‍മ്മം ഡെങ്കിയെയോ മലേറിയയേയോ പോലെ ഉന്മൂലനം ചെയ്യേണ്ട ഒന്നാണെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു.
English Summary: Former Union Minister compares Sanatana Dharma with HIV
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.