3 March 2026, Tuesday

Related news

March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
February 25, 2026
February 22, 2026
February 21, 2026
February 21, 2026

ഫോർമുല നൈറ്റ് സ്ട്രീറ്റ് റേസ് നവി മുംബൈയില്‍

Janayugom Webdesk
നവി മുംബൈ
September 25, 2025 10:23 pm

മഹാരാഷ്ട്രയിലെ ആദ്യത്തെ ഫോർമുല നൈറ്റ് സ്ട്രീറ്റ് റേസിന് നവി മുംബൈ ആതിഥേയത്വം വഹിക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിൽ റേസിങ് പ്രൊമോഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ആർ‌പി‌പി‌എൽ) നവി മുംബൈ മുനിസിപ്പൽ കോർപറേഷനുമായി (എൻ‌എം‌എം‌സി) ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യൻ കായികരംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിനാണ് മഹാരാഷ്ട്ര തയ്യാറെടുക്കുന്നത്.

ഇന്ത്യൻ റേസിങ് ഫെസ്റ്റിവലിന്റെ (ഐആർഎഫ്) ഭാഗമായുള്ള ഐക്കണിക് ഫിനാലെ 2025 ഡിസംബറിൽ നടത്താനാണ് പദ്ധതി. മുംബൈയിലെ ആദ്യത്തെ എഫ്‌ഐഎ‑ഗ്രേഡ് സ്ട്രീറ്റ് റേസിങ് സർക്യൂട്ടിന്റെ വരവിനെയാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്. 14 തിരിവുകളുള്ള 3.753 കിലോമീറ്റർ എഫ്­ഐഎ‑ഗ്രേഡ് സ്ട്രീറ്റ് സർക്യൂട്ടിലൂടെയാണ് റേസിങ് നടക്കുക. ഇന്ത്യൻ റേസിങ് ലീഗും (ഐആര്‍എല്‍) എഫ്ഐഎ- സർട്ടിഫൈഡ് ഫോർമുല നാല് ഇന്ത്യൻ ചാമ്പ്യൻഷിപ്പും ഉൾപ്പെടുന്ന ഈ റേസിങ് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.