22 December 2025, Monday

Related news

December 1, 2025
November 15, 2025
September 19, 2025
August 31, 2025
August 29, 2025
July 17, 2025
July 2, 2025
June 4, 2025
November 27, 2024
October 14, 2024

മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കിട്ടു; 12കാരി തൂങ്ങിമരിച്ച നിലയില്‍

Janayugom Webdesk
തിരുവനന്തപുരം
March 10, 2023 10:16 am

മൊബൈല്‍ ഫോണിന് വേണ്ടി സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് 12 വയസുകാരി തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം പാലോട് നന്ദിയോട് ബിആര്‍എംഎച്ച്എസിലെ എട്ടാം ക്ലാസുകാരി അശ്വതിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. പാലോട് താന്നിമൂട് സ്വദേശിയാണ് പെണ്‍കുട്ടി. മൊബൈല്‍ ഫോണിനുവേണ്ടി സഹോദരനോട് വഴക്കിട്ട അശ്വതി മുറിയില്‍ കയറി വാതിലടച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വീട്ടുകാര്‍ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary;Fought with broth­er over mobile phone; 12-year-old girl hanged from win­dow wire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.