22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
October 2, 2024
July 1, 2024
February 19, 2024
February 13, 2024
January 30, 2024
October 1, 2023
August 15, 2023
July 5, 2023
June 8, 2023

രണ്ട് കുട്ടികളടക്കം നാല് കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പിതാവ് ഒളിവില്‍

Janayugom Webdesk
അഹമ്മദാബാദ്
March 30, 2022 11:38 am

അഹമ്മദാബാദിൽ രണ്ട് കുട്ടികളടക്കം നാല് കുടുംബാംഗങ്ങളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അഹമ്മദാബാദിലെ വിരാട് നഗർ മേഖലയിലാണ് സംഭവം. കുട്ടികളുടെ പിതാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

പ്രതിയുടെ ഭാര്യ സോണല്‍, അമ്മ സുഭദ്രമക്കളായ ഗണേഷ് പ്രഗതി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 15 ദിവസം മുമ്പാണ് കുടുംബം വിരാട് നഗറിലേക്ക് മാറിയത്. വീടിന്റെ വിവിധ മുറികളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളെ ഒരു മുറിയിൽ ഒരുമിച്ചാണ് കണ്ടെത്തിയത്. സോണലിനെയും അമ്മയെയും മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

eng­lish summary;Four fam­i­ly mem­bers includ­ing two chil­dren found mur­dered in Ahmed­abad, father absconding

you may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.