23 September 2024, Monday
KSFE Galaxy Chits Banner 2

തെലങ്കാനയിൽ കെട്ടിടം തകർന്നുവീണ് നാല് മരണം

Janayugom Webdesk
ഹൈദരാബാദ്
April 30, 2022 3:00 pm

തെലങ്കാനയിൽ കെട്ടിടം തകർന്നുവീണ് നാല് മരണം. ഒരാൾക്ക് പരുക്കേറ്റു. തെലങ്കാനയിലെ യദാരി-ഭോൺഗിർ ജില്ലയിലാണ് സംഭവം. ഒരു പഴയ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണാണ് അപകടമുണ്ടായത്.

കെട്ടിട ഉടമയും താമസക്കാരനും രണ്ട് തൊഴിലാളികളുമാണ് മരണപ്പെട്ടവർ. പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. സുഞ്ചു ശ്രീനിവാസ് (40), ടി ശ്രീനാഥ് (45), എസ് ഉപേന്ദർ (40), ജി ദശരഥ് ഗൗഡ് (75) എന്നിവരാണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്. ഒന്നാം നിലയിലെ ബാൽക്കണി പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. താഴത്തെ നിലയിലെ കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നവർക്ക് മുകളിലേക്കാണ് കെട്ടിടം തകർന്നുവീണത്. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Eng­lish summary;Four killed in build­ing col­lapse in Telangana

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.