23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
November 23, 2024
November 23, 2024
November 9, 2024
November 4, 2024
November 2, 2024
November 2, 2024
October 30, 2024
October 28, 2024
October 24, 2024

നിയമസഭയിലെ പ്രതിപക്ഷ കയ്യാങ്കളി നാല് എംഎല്‍എമാര്‍ക്ക് നിയമസഭയുടെ താക്കീത്

Janayugom Webdesk
തിരുവനന്തപുരം
October 8, 2024 11:50 am

നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം നടത്തിയ കയ്യാങ്കളിയില്‍ നാല് യുഡിഎഫ് എംഎല്‍എമാര്‍ക്ക് താക്കീത്.ഐസി ബാലകൃഷ്ണൻ,അൻവർ സാദത്ത്,സജി ജോസഫ്, മാത്യു കുഴൽനാടൻ എന്നിവർക്കാണ് സഭയുടെ താക്കീത്. പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് കൊണ്ടുവന്ന പ്രമേയം നിയസഭ പാസാക്കി. 

സ്പീക്കറിന്റെ മുഖം മറച്ചു ബാനർ ഉയർത്തുകയും. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചട്ടവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് പ്രതിപക്ഷം പിന്തിരിഞ്ഞില്ല, നടപടി പാർലമെന്ററി മര്യാദയുടെ ലംഘനമാണെന്നും പ്രമേയത്തിൽ പറഞ്ഞു.സ്പീക്കറെ അധിക്ഷേപിക്കുകയും ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുക എന്നതും തങ്ങളുടെ അവകാശമാണ് എന്നാണ് പ്രതിപക്ഷം കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിപക്ഷം പ്രശ്നങ്ങൾ ഉന്നയിക്കുന്നത് നമുക്ക് മനസ്സിലാക്കാം പക്ഷേ നിയമസഭയുടെ അന്തസ്സ് പ്രതിപക്ഷം പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കണ്ടത് എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള നടപടികളാണ്. അടിയന്തരപ്രേമയം ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിക്കുകയും അതിന് സമയം അനുവദിക്കുകയും ചെയ്തു. ചർച്ച ഒഴിവാക്കുക എന്ന ഗൂഡോദ്യേശ്യമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.