ബീഹാറില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയില്‍ നിന്നും നാല് എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു. ആകെ അഞ്ച് എംഎല്‍എമാര്‍ ഉള്ളതിലാണ് നാല് പേരും ഇപ്പോള്‍ ആര്.ജെ.ഡിയില്‍ ചേര്‍ന്നിരിക്കുന്നത്.ജോകിഹത് എംഎല്‍എ മുഹമ്മദ് ഷാനവാസ് അലം, ബഹാദുര്‍പുര്‍ എംഎല്‍എ മുഹമ്മദ് അന്‍സാര്‍ നയീമി, കൊചാധമന്‍ എം.എല്‍.എ മുഹമ്മദ് ഇസ്ഹര്‍ അസ്ഫി, ബൈസി എംഎല്‍എ സയ്യിദ് റുക്നുദ്ദീന് അഹ്മദ് എന്നിവരാണ് കഴിഞ്ഞ ദിവസം ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നത്.ആര്‍ജെഡി നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനൊപ്പം ഈ നാല് എംഎല്‍എമാരും സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയെ കണ്ട്, ആര്‍ജെഡിയില്‍ ലയിക്കുന്നതിന് അനുമതി തേടി കത്ത് നല്‍കിയിരുന്നു.
ഇതിന് പിന്നാലെ എഐഎംഐഎം എംഎല്‍എമാര്‍ ആര്‍ജെഡിയില്‍ ചേര്‍ന്ന വിവരം തേജസ്വി യാദവ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.ഞങ്ങളുടെ സോഷ്യല്‍ ജസ്റ്റിസ്, സ്ക്യുലറിസം എന്നീ ലക്ഷ്യങ്ങളിലേക്ക് ഈ നാല് എംഎല്‍എമാരും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്, തേജസ്വി യാദവ് പറഞ്ഞു.ഇനി അമൗര്‍ മണ്ഡലത്തിലെ എംഎല്.എ അക്താരുള്‍ ഇമാന് മാത്രമാണ് ഒവൈസിയുടെ എഐഎംഐഎമ്മില്‍ ബാക്കിയുള്ളത്.നാല് എംഎല്‍എമാര്‍ കൂടി എത്തിയതോടെ ആര്‍ജെഡിക്ക് ആകെ 80 എം.എല്‍.എമാരാണ് ഇപ്പോഴുള്ളത്.
ഇതോടെ 243 അംഗങ്ങളുള്ള ബീഹാര്‍ വിധാന്‍ സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായും ആര്‍ജെഡി ഉയര്‍ന്നു.ആര്‍ജെഡി നയിക്കുന്ന ഗ്രാന്‍ഡ് അലയന്‍സിന് ഇതോടെ 115 എംഎല്എമാരായികോണ്ഗ്രസിന്റെ 19 എം.എല്‍.എമാരും സിപിഐഎംഎല്ലിന്റെയും സിപിഐയുടെയും കൂടി 16 എം.എല്‍.എമാരും ചേര്‍ന്നാണ് ഇത്. എന്നാല്‍ 122 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.77 സീറ്റുകളുമായി ബിജെപിയാണ് സംസ്ഥാന നിയമസഭയിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷി.
English Summary:Four MLAs left Owaisi’s party and joined RJD; RJD has overtaken BJP as the largest single party
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.