കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 10 ൽ നാല് കുട്ടികളും അലർജിക്ക് അടിമകളാണെന്ന് പഠന റിപ്പോർട്ട്. ഈ കുട്ടികളിൽ ആസ്മ, ത്വക്ക് രോഗം മൂക്കൊലിപ്പ് എന്നിവയുണ്ടെന്ന് സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ കാസർകോട്ടെഐഎഡി(ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഡർമറ്റോളജി) നടത്തിയ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ത്വക്ക് രോഗം മൊത്തം രാജ്യത്തെ കണക്കിനേക്കാൾ അധികമാണെന്ന് കാസർകോട് ഐഎഡിയിലെ ചീഫ് (ആയുർവേദിക്) കൺസൽട്ടന്റ് ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ പറയുന്നു. കൃത്യമായ ചോദ്യാവലി തയ്യാറാക്കി കാസർകോട ജില്ലയിലെ 20 സ്കൂളുകളിലെ 10 മുതൽ 15 വയസ്സുവരെയുള്ള 5914 കുട്ടികളിൽ നടത്തിയ പഠിനത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്.
5914 വിദ്യാർത്ഥികളിൽ 2310 (41.8 ശതമാനം) അലർജിയുണ്ടെന്നാണ് കണ്ടെത്തിയത്. 2310 ൽ 716 (13ശതമാനം) കുട്ടികൾക്ക് വലിവും 543(9.8 ശതമാനം) കുട്ടികൾക്ക് തൊലിപ്പുറത്ത് രോഗം, 1813 (33 ശതമാനം ) കുട്ടികൾക്ക് മൂക്കൊലിപ്പും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ തണുപ്പില്ലാത്ത കാലത്താണു എന്നുള്ളതാണ് പ്രത്യേക. ഡിപ്പാർട്ട് മെന്റ് ഓഫ് എൻവിറോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ചസ്ഓഫ് കേരള ആണ് പഠനത്തിനായി ഫണ്ട് അനുവദിച്ചത്. 10 ൽ നാല് കുട്ടികൾക്കും അലർജിയുണ്ടെന്ന് പറയുമ്പോഴും ഈ മൂന്ന് രോഗങ്ങളും പരസ്തപര ബന്ധമുണ്ടെന്നാണ് പഠനം കണ്ടെത്തിയിട്ടുണ്ട്.
ആസ്മയുള്ള 716 വിദ്യാർത്ഥികൾകളിൽ 125 (17.5 ശതമാനം) പേർക്കും മൂക്കൊലിപ്പ് ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 62(8.7ശതമാനം) വിദ്യാർത്ഥികൾക്കും ആസ്മക്ക് മുമ്പായി ചൊറിച്ചലുണ്ടായിരുന്നു. 543 പേരിൽ ത്വക്ക് രോഗവും ഉണ്ടായിരുന്നു. മൊത്തം കുട്ടികളിൽ 543 ത്വക്ക് രോഗമുണ്ട് അതിൽ 75(14 ശതമാനം) ശതമാനം) കുട്ടികൾക്ക് നേരത്തെ ആസ്മയുടെ ലക്ഷണം ഉണ്ടായിരുന്ന 101(18.6 ശതമാനം) മൂക്കൊലിപ്പുണ്ടായിരുന്നു. 1813 കുട്ടികതൾക്ക് മൂക്കൊലിപ്പുണ്ട് 192(10.6 ശമതാനം ) ആസ്മ യുണ്ടായിരുന്നു. 89 (4.9 ശതമാനം) പേർക്ക് ത്വക്ക് രോഗം ഉണ്ടായിരുന്നു. വിദ്യാർത്ഥികളിൽ അലർജിക്ക് സാമ്പത്തിക പശ്ചാതലവും വയസ്സും ലിഗം വ്യാത്യാസവും മാനദണ്ഡമല്ലെന്നാണ് ക്ലിനിക്കൽ എപിഡമോളജി ആൻറ് ഗ്ലോബൽ ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
English Summary: Four out of 10 children in Kasargod suffer from allergies, according to a study
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.