22 January 2026, Thursday

പഞ്ചാബ് മിലിട്ടറി സ്‌റ്റേഷനിലുണ്ടായ വെടിവയ്പിൽ നാല് സൈനികര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ബട്ടീന്‍ഡ
April 12, 2023 10:59 am

പഞ്ചാബിലെ ബട്ടീന്‍ഡ മിലിട്ടറി സ്‌റ്റേഷനിൽ ഇന്ന് പുലർച്ചെയുണ്ടായ വെടിവെപ്പിൽ നാല് സൈനികര്‍ കൊല്ലപ്പെട്ടു. പുലർച്ചെ 04.35-ഓടെയാണ് ബട്ടീൻഡ മിലിട്ടറി സ്‌റ്റേഷനിൽ വെടിവയ്പ്പുണ്ടായത്. തുടര്‍ന്ന് സ്റ്റേഷൻ ക്വിക്ക് റിയാക്ഷൻ ടീമുകളെ സജീവമാക്കി. വെടിവയ്പ്പിനെത്തുടര്‍ന്ന് പ്രദേശം വളയുകയും സീൽ ചെയ്യുകയും ചെയ്തു. 

പ്രദേശം വളഞ്ഞിരിക്കുകയാണെന്നും ദ്രുത പ്രതികരണ സംഘങ്ങൾ തെരച്ചിൽ നടത്തുന്നുണ്ടെന്നും കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. വെടിവയ്പ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. 

ഓഫീസർമാരുടെ മെസ്സിനുള്ളിലാണ് വെടിവയ്പ്പ് നടന്നതെന്നും മരിച്ച നാലുപേരും 80 മീഡിയം റെജിമെന്റിൽ നിന്നുള്ളവരാണെന്നും വൃത്തങ്ങൾ അറിയിച്ചു. വെടിവയ്പ്പിനെ തുടര്‍ന്ന് കന്റോൺമെന്റിന്റെ നാല് ഗേറ്റുകളും അടച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Four sol­diers were killed in a fir­ing at a Pun­jab mil­i­tary station

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.