16 June 2024, Sunday

Related news

June 15, 2024
June 15, 2024
June 13, 2024
June 12, 2024
June 12, 2024
June 10, 2024
June 9, 2024
June 9, 2024
June 7, 2024
June 6, 2024

മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണു; ഒരു മരണം

Janayugom Webdesk
മുംബൈ
October 2, 2022 8:56 am

മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം. കോപര്‍ ഖൈറാനയിലെ ബോന്‍കോഡ് ഗ്രാമത്തില്‍ രാത്രി 10.30നാണ് സംഭവം. കെട്ടിടത്തിന് ഏറെ നാളായി കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചിരുന്നു. താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം തകര്‍ന്ന് വീഴുന്നതിന് മുന്‍പ് കെട്ടടത്തിലുണ്ടായിരുന്ന 32 പേരെ ഒഴിപ്പിച്ചിരുന്നുവെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ അവരില്‍ എട്ട് പേര്‍ കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞു പോയിരുന്നില്ല. ഇവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പറയപ്പെടുന്നു.അവരെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 

Eng­lish Summary:Four-storey build­ing col­laps­es in Mum­bai; a death
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.