29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 8, 2024
October 30, 2024
October 1, 2024
September 25, 2024
September 6, 2024
September 6, 2024
August 16, 2024
July 11, 2024
July 1, 2024

നാലുവർഷ ബിരുദ പദ്ധതി ഈ അധ്യയന വർഷം മുതൽ: മന്ത്രി ആർ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
May 10, 2024 2:10 pm

നാലുവർഷ ബിരുദ പദ്ധതി ഈ അധ്യയന വർഷം മുതൽ ആരംഭിക്കും എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുകയായിരുന്നു മന്ത്രി. ജൂലൈ ഒന്നിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ പദ്ധതി ആരംഭിക്കും. മുഴുവൻ സർവ്വകലാശാലകളിലും കോളജുകളിലും വിപുലമായ പരിപാടി സംഘടിപ്പിക്കും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ ഉള്ള സൗകര്യം ലഭിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നും മന്ത്രി ബിന്ദു. എല്ലാ കലാലയങ്ങളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് മുന്തിയ പരിഗണന നൽകും എന്നും മന്ത്രി. ഈ വർഷം മുതൽ ബിരുദ പ്രവേശനത്തോടൊപ്പം ഫൊഫഷണൽ കോഴ്സുകളിലേക്കും പ്രവേശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

സവിശേഷതകള്‍

മൂന്നുവർഷ ബിരുദത്തിൽ നിന്ന് അധികമായി ഒരു വർഷം പഠിക്കുകയല്ല, മൂന്നു വർഷത്തില്‍ ബിരുദവും നാലുവർഷത്തില്‍ ഓണേഴ്‌സ് ബിരുദവും ഇനിമുതല്‍ ലഭിക്കും. മൂന്നു വർഷത്തിനുള്ളിൽ 133 ക്രെഡിറ്റ് നേടി പാസായാൽ ബിരുദം ലഭിക്കും. മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷത്തില്‍ ക്രെഡിറ്റ് സമ്പാദിച്ചാല്‍ എന്‍ മൈനസ് വണ്‍ സംവിധാനത്തിലൂടെ ബിരുദം പൂർത്തിയാക്കാം. നാലുവർഷത്തിൽ 177 ക്രെഡിറ്റും നേടുന്നവര്‍ക്ക് ഓണേഴ്‌സ് ലഭിക്കും. ഓണേഴ്‌സ് നേടുന്നവർക്ക് രണ്ടുവർഷത്തെ പിജി ഒരുവർഷത്തിൽ പഠിച്ചെടുക്കാം.
നിശ്ചിത ക്രെഡിറ്റ് നേടുന്നവര്‍ക്ക് നേരിട്ട് ​ഗവേഷണത്തിന് ചേരാം. ഡിഗ്രി നേടുന്നവർക്ക് സാധാരണരീതിയിൽ പിജിക്ക് ചേരാം. പഠനത്തിനിടക്ക് അന്തർസർവകലാശാല മാറ്റത്തിനും അവസരവുമുണ്ട്. റഗുലർ കോളജ് പഠനത്തിനൊപ്പം ഓൺലൈനായും കോഴ്സുകള്‍ പഠിച്ച് ലഭിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താം.
ലോകത്തിന്റെ ഏതു ഭാഗത്തു നിന്ന് ആർജിച്ച ക്രെഡിറ്റും പഠന പ്രോഗ്രാമിന്റെ ഭാഗമാക്കും. നൈപുണ്യം വികസന പരിശീലനത്തിന്റെ ഭാ​ഗമായുള്ള ഇന്റേൺഷിപ്പും ക്രെഡിറ്റിലേക്ക് മുതൽക്കൂട്ടാം. നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും അല്ലെങ്കിൽ സാഹിത്യവും സംഗീതവും അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാം. കുട്ടികളുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകല്പന ചെയ്യാൻ കോളജുകളില്‍ അക്കാദമിക് കൗൺസിലർമാർ സഹായിക്കും.

Eng­lish Sum­ma­ry: Four-year degree scheme from this aca­d­e­m­ic year: Min­is­ter R Bindu

You may also like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.