
നാല് മാസം മുൻപ് കർണാടകയിലെ ദാവൻഗിരിയിൽ തെരുവ്നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരി പേവിഷബാധയെത്തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ വച്ച് മരിച്ചു.
ഖദീറ ബാനു എന്ന പെൺകുട്ടി ബെഗളൂരുവിലെ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ഏപ്രിലാണ് വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ തെരുവ്നായ ആക്രമിച്ചത്. മുഖത്തും ശരീരഭാഗങ്ങളിലും മറ്റും കടിയേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻ തന്നെ വീട്ടുകർ കുട്ടിയെ അടുത്തുള്ള പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടിയെ രക്ഷിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രസ്തുത സംഭവം തെരുവ്നായ ആക്രമണത്തെത്തുടർന്ന് പേവിഷബാധയിലേക്ക് നയിച്ച പല സംഭവങ്ങളെയും വെളിച്ചത്ത് കൊണ്ടുവരുന്നതാണ്.ഈ മാസം ആദ്യം, നഗരത്തിൽ വർധിച്ചുവരുന്ന തെരുവ്നായ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട ബൃഹത് ബംഗളൂരു മഹാനഗര പാലിക്(ബിബിഎംപി)നെ കർണാടക ലോകായുക്ത ജസ്റ്റിസ് ബിഎസ് പാട്ടീൽ രൂക്ഷമായി വിമർശിച്ചിരുന്നു. അർബൻ ഡിവിഷൻ പൊലീസ് സൂപ്രണ്ട് ഡോ.വംശി കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ നഗരത്തിലെ തെരുവ് നാ. ശല്യം നിയന്ത്രിക്കുന്നതിൽ ബിഎംപി പരാജയപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
നായ്ക്കളുടെ കടിയേറ്റും പേവിഷബാധ മൂലമുള്ള മരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഡൽഹി-എൻസിആറിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ തെരുവ് നായ്ക്കളെയും താമസ സ്ഥലങ്ങളിൽ നിന്ന് മാറ്റി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി വിധിച്ചിരുന്നു. നായ്ക്കളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ നായ്ക്കളെ നിയന്ത്രിക്കാനും വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പും നടത്താനും നായ്ക്കളെ പുറത്തു വിടാതിരിക്കാനും കഴിയുന്ന പ്രൊഫഷണലുകൾ ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇത് തടയുന്ന ഏതൊരു സംഘടനയും “കർശനമായ നടപടി” നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി
നിരവധി മൃഗസ്‌നേഹികൾ ഈ ഉത്തരവിനെ ചോദ്യം ചെയ്യുകയും അതിനെതിരെ തെരുവുകളിൽ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.