3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

ആലപ്പുഴയില്‍ കഞ്ചാവുമായി നാല് യുവാക്കര്‍ പിടിയില്‍

Janayugom Webdesk
ഹരിപ്പാട് 
October 26, 2024 6:48 pm

ആലപ്പുഴയില്‍ കഞ്ചാവുമായി നാലു യുവാക്കളെ പൊലീസ് പിടികൂടി. 1.1 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. മുതുകുളം വടക്ക് അതുൽ ഭവനത്തിൽ അതുൽ (കുലുക്കി-23), പുതിയമംഗലം വീട്ടിൽ അനന്തു (18),വലിയതറയിൽ അനന്തു (18), ചിങ്ങാലി പട്ടുളശ്ശേരിൽ ഷാസ് (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡാൻസാഫും കനകക്കുന്ന് പൊലീസും ചേർന്ന് പുതിയമംഗലം വീട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിലെടുത്തത്. ഇവിടെ കിടപ്പു മുറിയിൽ നിന്നാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് കണ്ടെടുത്തത്. എറണാകുളത്ത് നിന്ന് കഞ്ചാവുമായി വരുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നെത്തിയാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.