
ഉംറക്ക് പോവാനായി അറബിയിൽ നിന്ന് പണം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണം കൈക്കലാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ(66) ആണ് മഞ്ചേരി പൊലീസിൻ്റെ പിടിയിലായത്. പുത്തൂർ പള്ളി സ്വദേശിനിയായ സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ഉംറ യാത്രക്ക് അറബി സഹായിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ വീട്ടമ്മയുടെ സ്വർണം കൈക്കലാക്കുകയായിരുന്നു. പ്രതിക്കെതിരെ സമാനമായ നിരവധി തട്ടിപ്പ് കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.