
മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ സി പി ഒ ശാന്തി കൃഷ്ണൻ പെറ്റിക്കേസ് പിഴയിൽ 16 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ശാന്തി കൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഡി ഐ ജി ഓഫീസിൽ നടന്ന ഓഡിറ്റിനിടെയാണ് തട്ടിപ്പ് പുറത്തായത്. 2018 മുതൽ 2022 വരെയുള്ള നാല് വർഷക്കാലയളവിലാണ് ഈ തട്ടിപ്പ് നടന്നത്. പിഴയായി ഈടാക്കുന്ന തുക കുറച്ചു കാണിച്ചുകൊണ്ടുള്ളതായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ശാന്തി കൃഷ്ണൻ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം മാറിപ്പോയതിന് ശേഷമാണ് ഓഡിറ്റ് നടക്കുന്നതും തട്ടിപ്പ് വിവരം പുറത്തറിയുന്നതും. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.