23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 11, 2024
November 10, 2024
November 10, 2024
November 9, 2024
November 8, 2024
November 6, 2024
October 28, 2024
October 9, 2024

ഓണത്തിന്‌ ഇത്തവണയും സൗജന്യ ഭക്ഷ്യക്കിറ്റ്

*13 ഇനങ്ങള്‍
*ചെലവ് 425 കോടി രൂപ
Janayugom Webdesk
തിരുവനന്തപുരം
July 26, 2022 8:19 pm

ഓണക്കാലത്ത് ജനങ്ങള്‍ക്ക് കൈത്താങ്ങായി ഇക്കുറിയും സംസ്ഥാന സര്‍ക്കാര്‍. ഈ വർഷവും സംസ്ഥാന സർക്കാർ ഓണത്തിന്‌ സൗജന്യ ഭക്ഷ്യക്കിറ്റ്‌ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തവണ 14 ഇനങ്ങള്‍ (തുണി സഞ്ചി ഉള്‍പ്പെടെ) ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് പിടിമുറുക്കിയ കാലയളവിലാണ് സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യകിറ്റ് പ്രയോജനം ചെയ്തു. കോവിഡ് വ്യാപനശേഷി കുറഞ്ഞതോടു കൂടി കിറ്റ് വിതരണം അവസാനിപ്പിച്ചിരുന്നു. അതിന് ശേഷം കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റും വിതരണം നടത്തിയിരുന്നു.
സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ഈ വര്‍ഷവും ഓണകിറ്റ് നല്‍കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്ന വകയില്‍ സര്‍ക്കാരിന് 425 കോടി രൂപയുടെ ചെലവാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവിലടക്കം 13 തവണ കിറ്റ് വിതരണം നടത്തിയ വകയില്‍ 5,500 കോടി രൂപയുടെ ചെലവുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കിറ്റിലുള്ള ഇനങ്ങള്‍

കശുവണ്ടിപ്പരിപ്പ്- 50 ഗ്രാം
മില്‍മ നെയ്യ് — 50 മി.ലി
ശബരി മുളക് പൊടി- 100 ഗ്രാം
ശബരി മഞ്ഞള്‍ പൊടി- 100 ഗ്രാം
ഏലയ്ക്ക‑20 ഗ്രാം
ശബരി വെളിച്ചണ്ണ- 500 മി.ലി
ശബരി തേയില- 100 ഗ്രാം
ശര്‍ക്കരവരട്ടി-100 ഗ്രാം
ഉണക്കലരി-500 ഗ്രാം
പഞ്ചസാര- ഒരു കിലോഗ്രാം
ചെറുപയര്‍-500 ഗ്രാം
തുവരപ്പരിപ്പ്-250 ഗ്രാം
പൊടിയുപ്പ്-ഒരു കിലോഗ്രാം
തുണി സഞ്ചി- ഒന്ന്

Eng­lish Sum­ma­ry: Free food kit for Onam this time too

You may like this video also

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.