ഇന്ത്യ‑മ്യാന്‍മര്‍ അതിര്‍ത്തി മേഖലയിലെ സ്വതന്ത്ര സഞ്ചാരത്തിന് കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തി. ആഭ്യന്തര സുരക്ഷ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം. ഇനിമുതല്‍ വിസ അല്ലെങ്കില്‍ പാസ്പോര്‍ട്ട് പോലുള്ള യാത്ര രേഖകള്‍ ഉപയോഗിച്ച് മാത്രമേ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശികന്‍ സാധിക്കു. നിലവില്‍ പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ തന്നെ അതിര്‍ത്തിയില്‍ നിന്ന് ഇരുവശത്തേയ്ക്കും 16 കിലോമീറ്റര്‍ ഉള്ളിലേക്ക് വരെ പോകാന്‍ അനുമതിയുണ്ട്.
ഇരുരാജ്യങ്ങളിലെയും ആളുകള്‍ക്ക് അതിര്‍ത്തി കടന്ന് അപ്പുറം പോകുന്നതിന് ഇതുവഴി സാധിച്ചിരുന്നു. ഇതാണ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു. അതിര്‍ത്തിയില്‍ 1643 കിലോമീറ്റര്‍ നീളത്തില്‍ വേലി കെട്ടുമെന്ന് അമിത് ഷാ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
English Summary:Free movement on India-Myanmar border banned
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.