23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 23, 2024
October 18, 2024
October 16, 2024
October 16, 2024
October 11, 2024
February 1, 2024
January 31, 2024
January 20, 2024
January 20, 2024
January 15, 2024

സന്നിധാനത്ത് ഇനി സൗജന്യ വൈഫൈ: ആദ്യഅരമണിക്കൂർ സൗജന്യം

Janayugom Webdesk
തിരുവനന്തപുരം
December 31, 2023 11:05 am

ശബരിമല സന്നിധാനത്തു സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബിഎസ്എന്‍എല്ലുമായി സഹകരിച്ചുള്ള പദ്ധതിക്ക് നടപ്പന്തലിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ചു. ശബരിമലയിലെത്തുന്ന ഭക്തർ നേരിടുന്ന മൊബൈൽ, ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്നതാണ് ദേവസ്വം ബോർഡിന്റെ പദ്ധതി.

നിലവിൽ നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങളിലാണ് 100 എംബിപിഎസ്. വേഗത്തിൽ വൈഫൈ ലഭ്യമാക്കിയിട്ടുള്ളത്. ജനുവരി ഒന്ന്മുതൽ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ സൗജന്യവൈഫൈ ലഭിക്കും. ഒരു മൊബൈൽ നമ്പറിൽ നിന്ന് ആദ്യത്തെ അരമണിക്കൂർ വൈഫൈ സൗജന്യമായിരിക്കും.തുടർന്ന് ഒരു ജിബിക്ക് 9 രൂപ വച്ചു നൽകണം. 99 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് നടത്തിയാൽ ദിവസം 2.5 ജിബി വച്ചുപയോഗിക്കാവുന്ന പ്ലാനും പ്രയോജനപ്പെടുത്താം. ബിഎസ്എൻഎൽ വൈഫൈ അല്ലെങ്കിൽ ബിഎസ്എൻഎൽ പിഎം വാണി എന്ന വൈഫൈ യൂസർ ഐഡിയിൽ കയറി കണക്ട് എന്നു ക്ലിക്ക് ചെയ്യുമ്പോൾ ഒരു വെബ്‌പേജ് തുറന്നുവരും. അതിൽ 10 അക്ക മൊബൈൽ നമ്പർ നൽകുമ്പോൾ ആറക്ക പിൻ എസ്എംഎസായി ലഭിക്കും. അതുപയോഗിച്ചു വൈ ഫൈ കണക്ട് ആക്കാം.

നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങൾ കൂടാതെ പാണ്ടിത്താവളത്തെ ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ച് (2), ജ്യോതിനഗറിലെ ബിഎസ്എൻഎൽ സെന്റർ(4), മരക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ആറു ക്യൂ കോംപ്ലക്‌സുകൾ എന്നിവിടങ്ങളിലായി 14 ഇടത്ത് വൈഫൈ സൗകര്യം ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ബാക്കി 13 കേന്ദ്രങ്ങളിൽ കൂടി സൗകര്യം ഡിസംബർ 30ന് മുമ്പ് പൂർത്തിയാക്കി മകരവിളക്കുത്സവത്തിനായി നട തുറക്കുമ്പോൾ സേവനം ലഭ്യമാക്കും. 

അക്കോമഡേഷൻ ഓഫീസ് പരിസരം ‚നടപ്പന്തലിലെ സ്റ്റേജിനു ഇടതു വലതു വശങ്ങൾ ‚നടപ്പന്തലിലെ മധ്യഭാഗത്ത് ഇടത് ‑വലത് ഭാഗങ്ങൾ ‚നടപ്പന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങൾ ‚അപ്പം — അരവണ കൗണ്ടർ , നെയ്യഭിഷേക കൗണ്ടർ , അന്നദാനമണ്ഡപം , മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങൾ. ഈ സീസണിൽ തന്നെ പമ്പയിലും നിലയ്ക്കലും കൂടി വൈഫൈ സൗകര്യമൊരുക്കമെന്നും അടുത്ത സീസണിൽ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലും വൈഫൈ ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

Eng­lish Summary:
Free Wi-Fi at San­nid­hanam: First half hour is free

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.