3 March 2026, Tuesday

Related news

February 20, 2026
February 14, 2026
February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026

മണിപ്പൂരിൽ വീണ്ടും സംഘർഷം; 2 വീടുകൾക്ക് അജ്ഞാതർ തീവച്ചു

Janayugom Webdesk
ഇംഫാൽ
October 5, 2023 2:44 pm

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവെച്ചു. നിരവധി തവണ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയെ നിയോഗിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ പട്‌സോയ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ കെയ്‌തെൽമാൻബിയിലാണ് സംഭവം .

ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സുരക്ഷാ സേനയും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Fresh vio­lence erupts in Manipur, 2 hous­es torched
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.