11 December 2025, Thursday

Related news

December 6, 2025
November 28, 2025
November 24, 2025
November 9, 2025
November 6, 2025
November 4, 2025
November 4, 2025
October 14, 2025
October 13, 2025
August 17, 2025

സൗഹൃദത്തിന്റെ ” മൈ 3 ” നവംബറിൽ

Janayugom Webdesk
October 27, 2023 7:39 pm

തലൈവാസൽ വിജയ്നെ പ്രധാന കഥാപാത്രങ്ങളാക്കി സൗഹൃദം പ്രമേയമാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന “മൈ3 “നവംബറിൽ പ്രദർശനത്തിനെത്തുന്നു.
സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ„മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന,അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി,നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ പയ്യന്നൂർ തുടങ്ങിയവരും അഭിനയിക്കുന്നു. നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളും തമ്മിലുള്ള ആത്മാർത്ഥ സൗഹൃദത്തിന്റെ കഥയാണ് “മൈത്രി “.

രാജേഷ് രാജു ഛായാഗ്രണം നിർവ്വഹിക്കുന്നു. ഗാനരചന- രാജൻ കടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിള സംഗീതം പകരുന്നു. ഗിരീഷ് കണ്ണാടിപറമ്പ് തിരക്കഥ സംഭാഷണമെഴുതുന്നു. സഹ സംവിധാനം — സമജ് പദ്മനാഭൻ, എഡിറ്റിംഗ്- സതീഷ് ബി കോട്ടായി,പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കോട്ടി, ഡിജിറ്റൽ മാർക്കറ്റിംഗ് — അമൽ കാനത്തൂർ, വിതരണം-തന്ത്ര മീഡിയ റിലീസ്,പി ആർ ഒ‑എ എസ് ദിനേശ്.

Eng­lish Summary;Friendship’s “My 3” in November
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.