20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024

ഇന്ധനവില വര്‍ധന: സിപിഐ പ്രതിഷേധവാരാചരണം തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം/കണ്ണൂർ
April 5, 2022 10:48 pm

തുടർച്ചയായ ഇന്ധന വിലവർധനവിനെതിരെ സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് ആഹ്വാനപ്രകാരം നടത്തുന്ന പ്രതിഷേധവാരാചരണം തുടങ്ങി. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണകള്‍, പന്തംകൊളുത്തി പ്രകടനങ്ങള്‍ തുടങ്ങിയവ നടന്നു. അടുത്ത ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച്, ധര്‍ണ തുടങ്ങിയവ നടക്കും. നാളെ തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടക്കുന്ന ധര്‍ണ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രതിഷേധം പത്തുവരെ തുടരും.

ഇന്നലെ കണ്ണൂർ ആർഎസ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൻകിട മുതലാളിമാരുടെ രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപിയെന്നും പാവപ്പെട്ടവന്റെ ചങ്കിൽ കുത്തി മുന്നോട്ടുപോയി മുതലാളിമാർക്ക് ലാഭം ഉണ്ടാക്കി കൊടുക്കണമെന്ന ഒറ്റ ചിന്ത മാത്രമാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പന്ന്യൻ പറഞ്ഞു.

എല്ലാം വിറ്റുതുലയ്ക്കണമെന്ന വിചാരമാണ് കേന്ദ്രം ഭരിക്കുന്നവർക്കുള്ളത്. കേന്ദ്രത്തിന്റെ പ്രധാനപ്പെട്ട ആലോചനകളിലൊന്നും കേരളം ഇല്ല. കേരളത്തിന് കടുത്ത അവഗണനയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന് കാരണം അവരുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കുന്നത് കേരളമാണ് എന്നതിനാലാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണം എങ്ങനെയായിരിക്കണമെന്ന് കാണിച്ചുകൊടുത്ത് കേരളം ഒരു റോൾ മോഡലായി ലോകശ്രദ്ധ തന്നെ നേടി. എന്നാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ തെറ്റായ നയത്തിനെതിരെ കേരളത്തിലെ അവരുടെ പാർട്ടിക്കാർ ഒരക്ഷരം പോലും മിണ്ടുന്നില്ല.

വിലക്കയറ്റമായാലും ഇന്ധനവിലവർധനവായാലും കേരളത്തിന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നതിലൊന്നും കേരളത്തിലെ ബിജെപി നേതാക്കൾക്ക് പ്രശ്നമില്ല. അവർ മറ്റെന്തോ കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വ്യഗ്രതയിലാണ്. കോൺഗ്രസുകാരുടെ സ്ഥിതിയാണെങ്കിൽ അതിലേറെ ദയനീയമാണ്. കേന്ദ്ര ഭരണത്തിനെതിരെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ ഒരുമിച്ച് പോരാടണം. തുടർസമരങ്ങളുമായി മുന്നോട്ട് പോകേണ്ട സാഹചര്യം വന്നാൽ അതിനും തയാറെടുക്കണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ജില്ലാ കൗൺസിലംഗം പി ചന്ദ്രൻ അധ്യക്ഷനായി.

Eng­lish Sum­ma­ry: Fuel price hike: CPI begins protest week
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.