ഇന്ധന വിലക്കയറ്റത്തിനെതിരെ പെറുവില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ യൂണിയന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ഷക പ്രതിനിധി സംഘടന ആരോപിച്ചു. ഇന്ധനവില വര്‍ധനവിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെറുവില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്. ഉക്രെയ്‍നിലെ സെെനിക നടപടിയെത്തുടര്‍ന്ന് റഷ്യക്ക് മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് തലസ്ഥാന നഗരമായ ലിമയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. പെറുവിലെ വലിയ നഗരങ്ങളിലേക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭകരുടെ ആവശ്യം.
English Summary:Fuel prices rise: Five killed in Peru riots
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.