കപ്പലില്‍ 90,000 ലിറ്റര്‍ ഇന്ധനം കള്ളക്കടത്ത് നടത്തിയ സംഘത്തെ ഇറാന്‍ അധികൃതര്‍ പിടികൂടി. കിഷ് ദ്വീപിന് സമീപം കടലില്‍ നിന്നും വ്യാഴാഴ്‌ചയാണ് കപ്പല്‍ പിടികൂടിയത്. ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം കപ്പല്‍ ക്യാപ്റ്റനും മറ്റ് അഞ്ച് ക്രൂ അംഗങ്ങള്‍ക്കും ക്രിമിനല്‍ വാറണ്ട് പുറപ്പെടുവിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.
കപ്പല്‍ ഏത് രാജ്യത്തിന്റേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തില്‍ ഏറ്റവും കുറവ് ഇന്ധന വിലയുള്ള രാജ്യമാണ് ഇറാന്‍. ഇതുകാരണം, കരമാര്‍ഗ്ഗം അയല്‍ സംസ്ഥാനങ്ങളിലേക്കും കടല്‍മാര്‍ഗ്ഗം ഗള്‍ഫ് അറബ് രാജ്യങ്ങളിലേക്കും വ്യാപകമായ ഇന്ധന കള്ളക്കടത്ത് നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
English Summary:Fuel smuggling; Iranian authorities seize ship
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.