മത്സ്യത്തൊഴിലാളികളുടെ കടബാധ്യത തീർക്കുന്നതിനു സംസ്ഥാന സർക്കാർ 109 കോടി രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പ്രകാരം മത്സ്യത്തൊഴിലാളികളുടെ 25000 രൂപ 50000 രൂപ വരെയുള്ള കടങ്ങൾ തീർപ്പാക്കിയത് ആയി മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഓൺലൈൻ വഴി മൂല്യവർദ്ധിത മത്സ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി സജി ചെറിയാൻ പറഞ്ഞു.
അതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിയപ്പോയി. പ്രതിപക്ഷം അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
English Summary: Funds released to settle fishermen’s debt: Minister Saji Cherian
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.