ജി20 ഇന്ത്യ അധ്യക്ഷപദത്തിനു കീഴിലുള്ള ആരോഗ്യപ്രവർത്തകസമിതിയുടെ ആദ്യ യോഗം നാളെ മുതൽ 20 വരെ തിരുവനന്തപുരത്തു നടക്കും. 2022 ഡിസംബർ ഒന്നിനാണ് ഇന്ത്യ ജി20 അധ്യക്ഷപദം ഏറ്റെടുത്തത്.
ഇന്ത്യയുടെ അധ്യക്ഷപദ കാലയളവില്‍ നാല് ആരോഗ്യ പ്രവർത്തകസമിതി (എച്ച്‌ഡബ്ല്യുജി) യോഗങ്ങളും ആരോഗ്യ മന്ത്രിതല യോഗവും (എച്ച്എംഎം) ഉൾപ്പെടും. തിരുവനന്തപുരം, ഗോവ, ഹൈദരാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് യോഗങ്ങള്‍ നടക്കുക.
ആരോഗ്യ അടിയന്തര പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയാണ് പ്രവര്‍ത്തകസമിതി യോഗത്തിലെ ചര്‍ച്ചാ വിഷയങ്ങള്‍. കൂടാതെ സാർവത്രിക ആരോഗ്യ പരിരക്ഷയ്ക്ക് സഹായകമാകുന്നതിനും, ആരോഗ്യ പരിരക്ഷാസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഡിജിറ്റൽ ആരോഗ്യ നവീകരണവും പ്രതിവിധികളും ചര്‍ച്ചയാകും. ജി20 അംഗരാജ്യങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളുടെയും വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കും.
English Summary: G20: First meeting begins tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.