20 January 2026, Tuesday

Related news

November 23, 2025
September 11, 2023
September 10, 2023
September 10, 2023
September 9, 2023
September 8, 2023
September 7, 2023
September 7, 2023
September 6, 2023
September 4, 2023

ഓണക്കളികളുമായി ജി 20 പ്രതിനിധി സംഘം

സരിത കൃഷ്ണന്‍
കോട്ടയം
April 2, 2023 10:01 pm

ഓണാഘോഷവും ഓണക്കളികളുമായി ജി 20 പ്രതിനിധി സംഘം. ജി 20 രണ്ടാം ഷെര്‍പ്പാ സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെയാണ് പ്രതിനിധികള്‍ക്കായി ഓണാഘോഷമൊരുക്കിയത്. കോക്കനട്ട് ലഗൂണില്‍ നടന്ന പരിപാടിയുടെ ഭാഗമായി ഓണപ്പൂക്കളം, വടംവലി, പുലികളി, തിരുവാതിരകളി എന്നിവയടക്കം സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങള്‍ക്ക് പിന്നാലെ ഓണക്കോടിയുടുത്ത് തൂശനിലയില്‍ പ്രതിനിധി സംഘം ഓണസദ്യയുണ്ടു.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തിനായി കേരളീയ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ഒരുക്കിയിരുന്നു.

കൈത്തറി നെയ്ത്ത്, ഓല മെടയൽ, മൺപാത്രനിർമ്മാണം, തഴപ്പായ നെയ്ത്തും മൂല്യവർദ്ധിത ഉല്പന്നങ്ങളും , കയർ പിരിത്തം, ചായ വള്ളം, പഴക്കൂടകളും കരിക്കും പച്ചക്കറിയും നിറച്ച വള്ളങ്ങൾ, കളമെഴുത്ത് എന്നിങ്ങനെ കാഴ്ചയുടെയും കൈത്തൊഴിലുകളുടെയും വർണ്ണ പ്രപഞ്ചമാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ കോക്കനട്ട് ലഗൂൺ റിസോർട്ടിൽ തയ്യാറാക്കിയത്.

Eng­lish Sum­ma­ry: G20 meet­ing concludes
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.