ഉക്രെയ്ന്‍ വിഷയത്തിലെ ഭിന്നത വെളിവാക്കി ജി20 ധനമന്ത്രിമാരുടെ ഇന്ത്യയിലെ ആദ്യ യോഗത്തിന് തുടക്കം. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉക്രെയ‌്നിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യക്കെതിരെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യമുയര്‍ത്തിയപ്പോള്‍ ആതിഥേരായ ഇന്ത്യയുള്‍പ്പെടെ മയപ്പെട്ട നിലപാടാണ് സ്വീകരിച്ചത്. സംയുക്ത പ്രസ്താവനയില്‍ റഷ്യയ്ക്കെതിരെ പരാമര്‍ശം ഉള്‍പ്പെടുമോ എന്ന കാര്യം ലോകം ഉറ്റുനോക്കുന്നുണ്ട്.
ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 21-ാം നൂറ്റാണ്ടിലെ ആഗോള വെല്ലുവിളികളെ നേരിടാൻ ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്തുക, പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ‘ഭാവി നഗരങ്ങൾക്ക്’ ധനസഹായം നൽകുക, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയ വിഷയങ്ങൾ യോഗത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.
English Summary: G20 meeting: Divergence on Ukraine
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.