23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 17, 2023
September 11, 2023
September 11, 2023
September 11, 2023
September 10, 2023
September 10, 2023
September 10, 2023
September 9, 2023
September 9, 2023

കശ്മീര്‍ അതീവ സുരക്ഷയില്‍ ജി20 യോഗത്തിന് ഇന്ന് തുടക്കം

രാജ്യങ്ങളുടെ ബഹിഷ്ക്കരണം തിരിച്ചടി 
web desk
ശ്രീനഗര്‍
May 22, 2023 12:14 am

കനത്ത സുരക്ഷയ്ക്കിടെ കശ്മീരില്‍ ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന് ഇന്ന് തുടക്കമാകും. ബുധനാഴ്ചവരെയാണ് യോഗം നടക്കുക. വിദേശരാജ്യങ്ങളുടെ ബഹിഷ്ക്കരണത്തിനും പിന്മാറ്റത്തിനും ശേഷം 60 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് കണക്കാക്കുന്നത്. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് സമ്മേളനപരിപാടിയില്‍ ജമ്മു കശ്മീര്‍ ഭരണകൂടം അവസാനനിമിഷം മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷം അവിടെ നടക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സമ്മേളനമാണ് മൂന്ന് ദിവസത്തെ ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം.

കശ്മീരിലെ സ്ഥിതി സമാധാനപരമാണെന്ന് ലോകത്തിന് മുന്നില്‍ ചിത്രീകരിക്കാനുള്ള വേദിയായാണ് ഇന്ത്യ സമ്മേളനത്തെ ഉപയോഗപ്പെടുത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭ അടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. ചില അംഗരാജ്യങ്ങള്‍ ഇപ്പോഴും ജി20 യോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി അരവിന്ദ് സിങ് പറഞ്ഞു. തർക്കപ്രദേശത്ത് യോഗം നടത്താനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്നും യോഗത്തില്‍ പങ്കെടുക്കില്ലെന്നും ചൈന അറിയിച്ചിരുന്നു. പാകിസ്ഥാനും തുർക്കിയും യോഗം ബഹിഷ്കരിച്ചിട്ടുണ്ട്, അതേസമയം സൗദി പ്രതിനിധികളുടെ എണ്ണം വെട്ടിക്കുറച്ചു. ദാൽ തടാകത്തിന്റെ തീരത്തുള്ള ഷേർ‑ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ (എസ്‌കെഐസിസി) ആണ് യോഗം നടക്കുക. കശ്മീരിലുടനീളം വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി. എന്‍എസ്ജി, സിആര്‍പിഎഫ്, കശ്മീര്‍ പൊലീസ്, മറീന്‍ കമാന്‍ഡോസ് തുടങ്ങിയവരെ വിന്യസിച്ചിട്ടുണ്ട്.

രഹസ്യാന്വേഷണ മുന്നറിയിപ്പ് കണക്കിലെടുത്ത് ഗുൽമാർഗിനെ അവസാനനിമിഷം യാത്രാ പദ്ധതിയിൽ നിന്ന് ഒഴിവാക്കി. പരിപാടി അവസാനിക്കുന്നതുവരെ സ്കൂളുകള്‍ അടച്ചിടും. ശ്രീനഗറിലെ ചില പ്രദേശങ്ങളില്‍ സന്ദർശകര്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്. വടക്കൻ കശ്മീർ മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് ജി20 യോഗം നടക്കുന്നത്. ഈ മാസം ആദ്യം വടക്കൻ കശ്മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലകളിൽ നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെ വധിച്ചിരുന്നു. ഈ വർഷം ഭീകരാക്രമണത്തിൽ കുറഞ്ഞത് 10 സൈനികരും ഏഴ് സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Eng­lish Sam­mury: G20 meet­ing begins today amid high secu­ri­ty in Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.