5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 11, 2023
September 10, 2023
September 10, 2023
September 9, 2023
September 8, 2023
September 7, 2023
September 7, 2023
September 6, 2023
September 4, 2023
September 4, 2023

ജി20: ആദ്യ പ്രവര്‍ത്തക സമിതി യോഗത്തിന് തലസ്ഥാനം വേദിയായി

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 18, 2023 3:25 pm

ഇ​ന്ത്യ​ക്ക് ജി 20 ​അ​ധ്യ​ക്ഷ​പ​ദ​വി ല​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍ച്ച​ക​ള്‍ക്കും മു​​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കു​മാ​യു​ള്ള ആ​ദ്യ പ്ര​വ​ര്‍ത്ത​ക സ​മി​തി​യോ​ഗത്തിന് തലസ്ഥാനം വേദിയായി (വ​ർ​ക്കി​ങ്​ ​ഗ്രൂ​പ്). കേന്ദ്ര ആരോഗ്യ‑കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോൾ തിരുവനന്തപുരത്തു നടന്ന ജി20 ആരോഗ്യ പ്രവർത്തകസമിതിയുടെ ആദ്യയോഗത്തെ അഭിസംബോധന ചെയ്തു. പകർച്ചവ്യാധിനയം നമ്മുടെ ആരോഗ്യനയത്തെ നിർവചിക്കുന്ന ഭാഗമായിരിക്കണമെന്നും കാരണം, ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുമെന്നും ഡോ. ഭാരതി പ്രവീൺ പവാർ പറഞ്ഞു. മഹാമാരി പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയ്ക്കായി വൈവിധ്യമാർന്ന ബഹുമുഖ, ബഹുസംഘടനാ സഹകരണശ്രമങ്ങൾ ആവശ്യമാണ്. ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥകളെ പ്രതിരോധിക്കാൻ വിവിധ വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി. 

“കോവിഡ്19 അവസാനത്തെ മഹാമാരിയായിരിക്കില്ല. പഠനങ്ങൾ നമ്മുടെ കൂട്ടായ തയ്യാറെടുപ്പിനും പ്രതികരണത്തിനുമുള്ള അജണ്ട രൂപീകരിക്കണം. നമ്മുടെ കഴിവുകൾ വൈവിധ്യവൽക്കരിക്കുകയും, ഏതെങ്കിലും ആരോഗ്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ കൂട്ടായി നമ്മൾ സ്വയം സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വേണമെന്നും ഡോ. പവാർ പറഞ്ഞു. ജി 20 അധ്യക്ഷപദവി വഹിക്കുന്ന നിലയിൽ, ആരോഗ്യ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ ബഹുമുഖ വേദികളിലെ ചർച്ചകളിൽ കൂട്ടായ്മ കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നു കേന്ദ്ര ആരോഗ്യസെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ പറഞ്ഞു. 

ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറി ഡോ. രാജീവ് ബഹൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ അഡീഷണൽ സെക്രട്ടറി ലവ് അഗർവാൾ, വിദേശകാര്യ മന്ത്രാലയ അഡീഷണൽ സെക്രട്ടറി അഭയ് താക്കൂർ എന്നിവർ പങ്കെടുത്തു. ജി 20 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങളും ലോകാരോഗ്യ സംഘടന, ലോകബാങ്ക്, ലോക സാമ്പത്തികവേദി തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും കേന്ദ്ര ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാഗമായി. 

Eng­lish Sum­ma­ry: G20: The cap­i­tal became the venue for the first work­ing com­mit­tee meeting

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.