19 December 2024, Thursday
KSFE Galaxy Chits Banner 2

ഗഗൻയാന്‍: പരീക്ഷണ റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചു

Janayugom Webdesk
ശ്രീഹരിക്കോട്ട
October 21, 2023 8:53 am

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ഗഗൻയാനിന്റെ ആദ്യ പരീക്ഷണ റോക്കറ്റ് വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ഒക്ടോബര്‍ 21 രാവിലെ എട്ട് മണിക്ക് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക ത്തകരാറിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

നേരത്തെ ഒക്ടോബര്‍ 21 രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിച്ചിരുന്നു. പിന്നീട് 8.30ന് ശേഷം വിക്ഷേപണത്തിനായുള്ള ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വന്‍സ് ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ അവസാന അഞ്ച് സെക്കന്റില്‍ ഇഗ്നിഷന്‍ പ്രവര്‍ത്തിച്ചുവെങ്കിലും വിക്ഷേപണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ സംവിധാനമാണ് സെക്കന്റുകള്‍ ബാക്കി നില്‍ക്കെ വിക്ഷേപണം നിര്‍ത്തിവെച്ചത്. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിക്ഷേപണം ഒഴിവാക്കുന്നതിനുള്ള സംവിധാനമാണിത്.

വിക്ഷേപണ വാഹനത്തിനടുത്തെത്തി പരിശോധിച്ചതിന് ശേഷമേ യഥാര്‍ത്ഥ പ്രശ്‌നം അറിയാനാകൂ എന്നും റോക്കറ്റും മോഡ്യൂളും സുരക്ഷിതമാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്  അറിയിച്ചു. ഇഗ്‍നീഷന്‍ സ്റ്റേജില്‍ തകരാറുണ്ട്. വിക്ഷേപണം ഇന്നുണ്ടാകില്ല. വൈകാതെ നടക്കുമെന്നും സോമനാഥ് അറിയിച്ചു.

Eng­lish Sum­ma­ry: Gaganyaan mis­sion: Isro calls off test flight sec­onds before launch
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.