23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024

കൂട്ടബലാ ത്സംഗത്തിനിരയായ 15 കാരി വിവ സ്ത്രയായി നടന്ന് വീട്ടിലേക്ക്: സഹായം നല്‍കാതെ വീഡിയോ പകര്‍ത്തി യാത്രക്കാര്‍

Janayugom Webdesk
ലഖ്‌നൗ
September 22, 2022 4:27 pm

കൂട്ടബലാത്സംഗത്തിനിരയായി റോഡില്‍ ഉപേക്ഷിക്കപ്പെട്ട 15 കാരി വിവസ്ത്രയായി തന്നെ വീട്ടിലേക്ക് നടന്നുപോയി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഈ മാസം ഏഴിനാണ് അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. അയല്‍ഗ്രാമത്തിലെ ഒരു മേളയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ അഞ്ച് പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ അപ്പോഴെക്കും അവളുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുത്ത് ഓടി രക്ഷപ്പെട്ടു.
വീടിന്റെ രണ്ട് കിലോമീറ്റര്‍ അകലെവച്ചായിരുന്നു പീഡനത്തിനിരയാക്കിയത്. സംഭവത്തിനുശേഷം വിവസ്ത്രയായി തന്നെ പെണ്‍കുട്ടി വീട്ടിലേക്ക് നടന്നുപോകുകയും ചെയ്തു. മുറിവുകളില്‍ക്കൂടി രക്തം വന്നിട്ടും റോഡിലൂടെ പോയവര്‍ കാര്യം തിരക്കിയില്ലെന്ന് മാത്രമല്ല, പെണ്‍കുട്ടി നഗ്നയായി പോകുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

വീട്ടിലെത്തിയ പെണ്‍കുട്ടി ഉടന്‍തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. സെപ്റ്റംബര്‍ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സംഭവത്തില്‍ ഒരാളെ മാത്രമാണ് പിടികൂടാനായത്. അതിനിടെ പ്രതികളുടെ കുടുബാംഗങ്ങള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ, കൂട്ട ബലാത്സംഗം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Gang-ra ped 15-year-old walks home na ked: Pas­sen­gers record video with­out offer­ing help

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.