19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: മന്ത്രിയുടെ മകന് പങ്കുള്ളതായി ആരോപണം

Janayugom Webdesk
അഗർത്തല
October 24, 2022 4:57 pm

ത്രിപുരയിലെ ഉനകോട്ടി ജില്ലയിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒക്‌ടോബർ 19ന് കുമാർഘട്ടിലെ മൂന്ന് നില കെട്ടിടത്തിൽവെച്ചാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ, ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട ചിലര്‍ ഇപ്പോഴും ഒളിവിലാണെന്ന് കുമാർഘട്ട് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ബിപ്ലബ് ദേബ്ബർമ പറഞ്ഞു. അയൽവാസിയായ ഒരു സ്ത്രീയാണ് പെൺകുട്ടിയെ കുമാർഘട്ടിലെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

സംഭവത്തിൽ ഒരു സംസ്ഥാന മന്ത്രിയുടെ മകന് പങ്കുണ്ടെന്ന് അവകാശപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസും സിപിഐ(എം)ഉം രംഗത്തെത്തി. കേസില്‍ ഉള്‍പ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. അതേസമയം ബിജെപി ആരോപണം തള്ളി. കൂട്ടബലാത്സംഗ കേസിൽ മന്ത്രിയുടെ മകന്റെ പേര് ഉയർന്നുവന്നത് ആശങ്കാജനകമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.

Eng­lish Sum­ma­ry: Gang-rape of minor girl: Min­is­ter’s son alleged to be involved

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.