24 January 2026, Saturday

Related news

January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026

പഞ്ചസാര മില്ലിലെ മാലിന്യം; റോഡില്‍ നിരവധി വാഹനങ്ങള്‍ തെന്നിവീണു, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
ലഖ്നൗ
January 24, 2026 7:30 pm

ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ റോഡില്‍ നിരവധി ബൈക്കുകള്‍ തെന്നുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബസന്ത് പഞ്ചമി ദിനത്തിലുണ്ടായ നേരിയ മഴയെത്തുടർന്ന് റോഡിലുണ്ടായിരുന്ന പഞ്ചസാര മില്ലിലെ അവശിഷ്ടങ്ങൾ ചെളി രൂപത്തിലായി റോഡിലേക്ക് പരന്നതാണ് അപകടത്തിന് കാരണമായത്. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായിയാണ് റിപ്പോര്‍ട്ട്.

രാവിലെ മുതല്‍ നിര്‍ത്താതെ പെയ്ത മഴ റോഡിലുണ്ടായിരുന്ന പഞ്ചസാര മില്ലിലെ അവശിഷ്ടങ്ങൾ പശ പോലെയാകാൻ സാഹിച്ചിരുന്നു. ഇതിന് മുകളിലൂടെ വാഹനങ്ങള്‍ പോവുകയും ബ്രേക്ക് ഇടാൻ ശ്രമിക്കുമ്പോള്‍ നിയന്ത്രണം വിട്ട് തെന്നിവീഴുകയുമായിരുന്നു. ദൃസാക്ഷികളില്‍ ഒരാളാണ് വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. ആദ്യം ട്രാക്ടർ ഉപയോഗിച്ച് റോഡിലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്തു. തുടർന്ന് പഞ്ചസാര മില്ലിലെയും ഫയർഫോഴ്സിലെയും ഫയർ എൻജിനുകൾ ഉപയോഗിച്ച് റോഡ് പൂർണ്ണമായും കഴുകി വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഗതാഗതം സാധാരണ നിലയിലായതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.