21 September 2024, Saturday
KSFE Galaxy Chits Banner 2

കൊടകരയില്‍ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു: കട കത്തിനശിച്ചു

Janayugom Webdesk
തൃശൂര്‍
April 13, 2022 1:32 pm

തൃശൂര്‍ കൊടകരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കൊടകരയിലെ കോടാലിയില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സ്ഥാപനത്തിലാണ് പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത്. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുണ്ട്. ഗ്യാസ് അടുപ്പുകള്‍ വില്‍ക്കുകയും സര്‍വീസ് ചെയ്യുകയും ചെയ്യുന്ന കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. എട്ടു ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നു. ഇതില്‍ നാലെണ്ണമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് കട പൂര്‍ണമായി നശിച്ചു. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും പുതുക്കാടു നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്. ജീവനക്കാര്‍ ഓടി പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല.

Eng­lish Sum­ma­ry: Gas cylin­ders explode in Kodakara: shop burnt down
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.