മൈസുരു റയില്‍വേ ക്വാർട്ടേഴ്സില്‍ ക്ലോറിൻ സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്ന് കുട്ടികളടക്കം 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാദവഗിരിയിലെ റയിൽവേ ക്വാർട്ടേഴ്സില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സമീപത്തെ വാട്ടർ ഫിൽട്ടറിങ് യൂണിറ്റിൽ നിന്നാണ് ക്ലോറിൻ വാതകം ചോർന്നതെന്ന് സംശയിക്കുന്നു. വാതകം ശ്വസിച്ചത് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. എല്ലാവരുടെയും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. സിലിണ്ടറിലെ ചോർച്ച കണ്ടെത്തി അടച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
English Summary: Gas leak from gas cylinder: 40 hospitalised
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.