24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

തഹാവൂർ റാണയുടെ വരവ് കാരണം ഡൽഹി ജെഎൽഎൻ മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ രണ്ട് അടച്ചു

Janayugom Webdesk
ന്യൂഡൽഹി
April 10, 2025 8:55 pm

2008 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയായ തഹാവൂർ റാണയെ ഇന്ന് എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനാൽ ഡൽഹിയിലെ ജവഹർലാൽ നെഹ്റു(ജെഎൽഎൻ) മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 2 അടച്ചു. പ്രദേശത്ത് കൂടിയുള്ള പൊതുജനങ്ങളുടെ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. കൈമാറ്റത്തിനെതിരെ റാണ നൽകിയ അന്തിമ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളിയതോടെ ഇയാളെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിക്കുകയായിരുന്നു.

എൻഐ ഓഫീസുമായി വളരെ അടുത്തുള്ള ഡൽഹി ജെഎൽഎൻ മെട്രോ, സുരക്ഷാ കാരണങ്ങളാൽ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വക്താവ് നേരത്തെ അറിയിച്ചിരുന്നു.  എന്നാൽ മെട്രോ ട്രയിൻ സർവീസുകൾ പതിവ് പോലെ തുടരുമെന്നും മറ്റെല്ലാ എൻട്രി എക്സിറ്റ് പോയിൻറുകളും യാത്രക്കാർക്കായി തുറന്ന് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദാവൂദ് ഗിലാനി എന്നറിയപ്പെടുന്ന ഡേവിഡ് കോൾമെൻ ഹെഡ്ലിയുടെ അടുത്ത അനുയായിയും 2008ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനുമാണ് 64കാരനായ തഹാവൂർ റാണ. 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ 10 പാകിസ്താനി തീവ്രവാദികൾ ഉൾപ്പെട്ടിരുന്നു.

അറബിക്കടൽ വഴി മുംബൈയിലെത്തിയ ഇവർ ഒരു റയിൽവേ സ്റ്റേഷൻ, രണ്ട് ആഡംബര ഹോട്ടലുകൾ, ഒരു ജൂതകേന്ദ്രം ഉൾപ്പെടെ സ്ഥലങ്ങളിൽ ഏകോപിത ആക്രമണം നടത്തുകയായിരുന്നു.  60 മണിക്കൂർ നീണ്ട് നിന്ന ആക്രമണത്തിൽ 166 ആളുകൾ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.