6 January 2026, Tuesday

ഗൗരി ലങ്കേഷ് വധം: പ്രതി ശിവസേനയില്‍

വിവാദമായപ്പോള്‍ അംഗത്വം റദ്ദാക്കി 
Janayugom Webdesk
മുംബൈ
October 20, 2024 10:30 pm

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതിയായ ശ്രീകാന്ത് പൻഗാർക്കർ ശിവസേന എക‌്നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ അംഗത്വമെടുത്തത് റദ്ദാക്കി പാര്‍ട്ടി. കൊലക്കേസ് പ്രതി മഹായുതി സഖ്യത്തില്‍ ചേര്‍ന്നത് രാജ്യവ്യാപക പ്രതിഷേധം ക്ഷണിച്ച് വരുത്തിയതിന് പിന്നാലെയാണ് അംഗത്വം റദ്ദാക്കാനുള്ള തീരുമാനം. 

2017 സെപ്റ്റംബർ അഞ്ചിനാണ് ബെംഗളൂരുവിലെ വീടിന് പുറത്ത് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. മഹാരാഷ്ട്ര പൊലീസിന്റെ സഹകരണത്തോടെ കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാന്ത് പൻഗാർക്കർ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്‌തിരുന്നു. 2001 നും 2006 നും ഇടയിൽ അവിഭക്ത ശിവസേനയുടെ ജൽന മുനിസിപ്പൽ കൗൺസിലറായ പൻഗാർക്കർ 2018 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഈ വർഷം സെപ്റ്റംബർ നാലിന് കർണാടക ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.