
ഗാസയിലെ സമാധാന സമിതി അംഗങ്ങളെ തെരഞ്ഞെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെപിന്റെ തീരുമാനത്തില്‍ വിയോജിച്ച് ഇസ്രയേല്‍. നിയമനങ്ങള്‍ ഇസ്രയേലുമായി ആലോചിച്ചല്ല നടത്തിയതെന്നും രാജ്യത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. തങ്ങളുടെ ആശങ്ക യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിക്കാൻ ഇസ്രയേൽ വിദേശ മന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാർദ് കുഷ്നർ, തുർക്കി വിദേശ മന്ത്രി ഹക്കൻ ഫിദാൻ തുടങ്ങിയവരെയാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സമിതിയിൽ കൂടുതൽപേരെ ഉൾപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. പാകിസ്ഥാൻ പ്രാധാനമന്ത്രി, ജോർദാൻ പ്രധാനമന്ത്രി തുടങ്ങിയവരെയും സമിതിയിലേക്ക് ട്രംപ് ക്ഷണിച്ചിട്ടുണ്ട്. തുർക്കിയുടെയും ഖത്തറിന്റെയും പ്രാതിനിധ്യത്തെയാണ് ഇസ്രയേൽ പ്രധാനമായും എതിർക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.