25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 6, 2024
February 22, 2024
January 14, 2024
January 12, 2024
January 10, 2024
November 1, 2023
August 12, 2023
April 27, 2023
March 11, 2023
July 22, 2022

ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ 
സ്ഥാപകദിനം ആചരിച്ചു

Janayugom Webdesk
August 12, 2023 12:26 pm

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ 29-ാമത് സ്ഥാപകദിനം ആചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സ്വാതി സോമൻ പതാകയുയർത്തി. ദിനാചരണത്തിന്റെ ഭാഗമായി സ്നേഹഭവനിലെ അന്തേവാസികള്‍ക്ക് സിപിഐ ജില്ലാ സെക്രട്ടറി ഓണക്കോടി വിതരണം നടത്തി. വൈകിട്ട് 5 മണിക്ക് ശിശു വികലാംഗ സംരക്ഷണ സദനത്തിലെ കുട്ടികൾക്ക് ഓണ വസ്ത്രങ്ങൾ വാർഡ് കൗൺസിലർ ബി നസീര്‍ വിതരണം ചെയ്തു. ഡോ. സ്വാതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൾ ജലീൽ സ്വാഗതം പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. നമിത നായിക്ക്, ബി നസീർ, ഡോ. പി ഡി കോശി, ഡോ. ബിജു എസ്, ഉദയൻ എന്നിവർ സംസാരിച്ചു. ഡോ. വിബിൻ നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: Gazetted Offi­cers Fed­er­a­tion Foun­da­tion Day celebrated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.