25 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 1, 2025
February 14, 2025
February 13, 2025
February 12, 2025
January 30, 2025
January 9, 2025
January 1, 2025
December 31, 2024
December 18, 2024
December 10, 2024

ഐഎച്ച്ആർഡി എന്‍ജിനീയറിങ് കോളജുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം

Janayugom Webdesk
തിരുവനന്തപുരം
October 13, 2023 10:32 pm

കേരളത്തിലെ കലാലയങ്ങളിൽ ലിംഗനീതിയും തുല്യപദവിയും ഉറപ്പാക്കാനുള്ള ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ശ്രമങ്ങൾക്ക് പുതിയ തുടക്കവുമായി ഐഎച്ച്ആർഡി എന്‍ജിനീയറിങ് കോളജുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കി. തിരുവനന്തപുരം ആറ്റിങ്ങല്‍ ഐഎച്ച്ആർഡി എന്‍ജിനീയറിങ് കോളജ് ക്യാമ്പസിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഐഎച്ച്ആർഡി ചെയർപേഴ്സണുമായ ആർ ബിന്ദു നിർവഹിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ആദിൽ, ചൈതന്യ രഘുനാഥ് എന്നിവർ മന്ത്രിയിൽ നിന്നും ജെൻഡർ ന്യൂട്രൽ യൂണിഫോം ഏറ്റുവാങ്ങി. 

സമഭാവനയുടെ സത്കലാശാലകൾ ഒരുക്കുന്നതിന്റെ ഭാഗമായി കലാലയങ്ങളിൽ നിലനിൽക്കുന്ന ദൃശ്യവും അദൃശ്യവുമായ എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള ചെറുകാൽവയ്പാണ് ലിംഗനിഷ്പക്ഷ യൂണിഫോമുകളെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നവകേരള സൃഷ്ടിയുടെ ഭാഗമായി പുത്തൻ വൈജ്ഞാനിക സമൂഹത്തെ സംഭാവ ചെയ്യുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയാണ് ഉന്നതവിദ്യാഭ്യാസമേഖല. സൗന്ദര്യാധിഷ്ഠിത വസ്ത്രധാരണത്തിൽ നിന്ന് സൗകര്യാധിഷ്ഠിത വസ്ത്രരീതികളിലേക്കുള്ള മാറ്റം അസമത്വത്തിന്റെ അളവ് കുറയ്ക്കുമെന്നും വൈജ്ഞാനിക സമൂഹത്തിലേക്ക് മാറുന്ന കേരളത്തിൽ ലിംഗസമത്വ ആശയം ഉന്നതവിദ്യാഭ്യാസ പ്രക്രിയയിൽ എല്ലാ തലങ്ങളിലും ഉൾച്ചേർക്കണമെന്നും മന്ത്രി പറഞ്ഞു.

ആൺ പെൺ ട്രാൻസ്ജെൻഡർ വ്യത്യാസം കൂടാതെയുള്ള യൂണിഫോം, സ്ത്രീപുരുഷ സമത്വത്തിന്റെ പുരോഗമനപരമായ മാറ്റത്തിന്റെ പ്രതീകമാണ്. കലാലയ ജീവിതത്തിന്റെ സമസ്ത മേഖലയിലും ലിംഗനിരപേക്ഷ സമീപനം വ്യാപിപ്പിക്കണമെന്നും വലിയതലങ്ങളുള്ള, അർത്ഥവത്തായ പദ്ധതിക്ക് തുടക്കമിട്ട ഐഎച്ച്ആർഡിയുടെ സമീപനത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഒമ്പത് എന്‍ജിനീയറിങ് കോളജുകളാണ് ഐഎച്ച്ആർഡിക്ക് കീഴിലുള്ളത്. ഒ എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ നഹാസ്, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത ആർ, ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ, ആറ്റിങ്ങല്‍ ഐഎച്ച്ആർഡി കോളജ് പ്രിൻസിപ്പല്‍ ഡോ. വൃന്ദ വി നായർ എന്നിവരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. 

Eng­lish Summary:Gender neu­tral uni­form in IHRD engi­neer­ing colleges
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.