19 September 2024, Thursday
KSFE Galaxy Chits Banner 2

ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ്; കോണ്‍ഗ്രസ് ആരോപണം പൊളിയുന്നു

Janayugom Webdesk
കൊച്ചി
November 1, 2021 3:11 pm

ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിന് എതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്നും പൊലീസ്. ഇതോടെ കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണമാണ് പൊളിഞ്ഞിരിക്കുന്നത്.വഴിതടഞ്ഞതിനും ജോജു ജോർജിന്റെ വാഹനം ആക്രമിച്ചതിനും കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 

വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ജോജു മദ്യപിച്ചെത്തിയാണ് ബഹളം വച്ചതെന്നും വാഹനത്തില്‍ മദ്യക്കുപ്പികള്‍ കണ്ടിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. വനിതാ പ്രവര്‍ത്തകയോട് ജോജു അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഉപരോധ സമരത്തിനിടയിലേക്ക് കള്ളുകുടിച്ചെത്തിയ നടന്‍ ജോജു ജോര്‍ജ് വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ആരോപിച്ചത്. കാറില്‍ മദ്യക്കുപ്പികളും ഗ്ലാസും ഉണ്ടായിരുന്നെന്നും ഷിയാസ് പറഞ്ഞു. എന്നാല്‍ താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചു വര്‍ഷമായെന്നും പരിശോധന നടത്തി ഇതു തെളിയിക്കുമെന്നും ജോജു പറഞ്ഞിരുന്നു.

അതിനിടെ കോണ്‍ഗ്രസ് പ്രവർത്തകർ ജോജു ജോർജിൻറെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Eng­lish Sum­ma­ry: Joju George was not drunk­en, Con­gress allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.