23 January 2026, Friday

അമേരിക്കയിൽ ചരിത്രമെഴുതി ഇന്ത്യൻ വംശജ: വെർജീനിയ ലഫ്‌റ്റനന്റ്‌ ഗവർണർ പദവിയിലെത്തുന്ന ആദ്യ മുസ്ലിം വനിതയായി ഗസാല ഹാഷ്മി

Janayugom Webdesk
വാഷിങ്ടൺ
November 5, 2025 12:10 pm

അമേരിക്കയിൽ ചരിത്രമെഴുതി ഇന്ത്യൻ വംശജയായ ഗസാല ഹാഷ്മി. വെർജീനിയ ലഫ്‌റ്റനന്റ്‌ ഗവർണർ പദവിയിലെത്തുന്ന ആദ്യ മുസ്ലിം വനിതയായായാണ് ഗസാലയെ കാലം അടയാളപ്പെടുത്തുന്നത്. ന്യൂയോര്‍ക്ക് മേയറായി ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് പുറമേയാണ് വെര്‍ജീനിയയിലും ഇന്ത്യന്‍ വംശജവിജയം കൈവരിച്ചത്. ഡെമക്രാറ്റിക് സ്ഥാനാർത്ഥിയായാണ് ഗസാല ഹാഷ്മി വിജയം നേടിയത്. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ജോൺ റീഡിനെ പരാജയപ്പെടുത്തിയാണ് ഗസാല ഹാഷ്മി വിജയം നേടിയത്.

 

നിലവിൽ റിച്ച്മോണ്ട് സൗത്ത് ​സ്റ്റേറ്റ് സെനറ്ററാണ് ഇവർ. 2019ലായിരുന്നു ഗസാല ഹാഷ്മിയുടെ രാഷ്ട്രീയപ്രവേശം. വെര്‍ജീനിയ ജനറല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥിയെ അട്ടിമറിച്ചാണ് 2019ല്‍ ഗസാല ശ്രദ്ധനേടിയത്. സിയ ഹാഷ്മിയുടെയും തന്‍വീര്‍ ഹാഷ്മിയുടെയും മകളായി 1964ല്‍ ഹൈദരാബാദിലാണ് ഗസാല ഹാഷ്മിയുടെ ജനനം. നാലുവയസ്സുവരെ ഹൈദരാബാദിന് സമീപം മാലക്‌പേട്ടില്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമായിരുന്നു ഗസാല ഹാഷ്മി കഴിഞ്ഞത്. നാലാംവയസ്സില്‍ മാതാവിനൊപ്പം അമേരിക്കയിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.