19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 3, 2024
October 1, 2024
July 18, 2024
June 9, 2024
May 19, 2024
January 30, 2024
January 12, 2024
December 27, 2023
December 24, 2023
December 11, 2023

പുതിയ പാര്‍ട്ടിയുമായി ഗുലാം നബി ആസാദ്; കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുക പ്രധാന അജണ്ട

Janayugom Webdesk
ശ്രീനഗര്‍
September 26, 2022 2:04 pm

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയെന്നാണ് ആസാദ് തന്റെ പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയെന്നതാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയായി ചൂണ്ടിക്കാട്ടുന്നത്. നീല, വെള്ള, മഞ്ഞ നിറങ്ങള്‍ ചേര്‍ന്നതാണ് പാര്‍ട്ടി പതാക. നീല സ്വാതന്ത്ര്യത്തേയും വെള്ള സമാധാനത്തേയും മഞ്ഞ സര്‍ഗ്ഗാത്മകതയെയും ഏകത്വത്തെയും സൂചിപ്പിക്കുന്നുവെന്ന് പാര്‍ട്ടി പതാക അനാശ്ചാദനം ചെയ്തുകൊണ്ട് ആസാദ് പറഞ്ഞു.

ജമ്മു കശ്മീര്‍ ആസ്ഥാനമാക്കിയായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം. കശ്മീരിന്റെ സമ്പുര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ഗുലാം നബി പറഞ്ഞിരുന്നു. ബിജെപിയുമായി സഖ്യം ചേരില്ലെന്ന് മുന്‍പ് പറഞ്ഞതിനാല്‍ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ കശ്മീര്‍ പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Ghu­lam Nabi Azad with new par­ty; The main agen­da is to regain the full state­hood of Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.