23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് ഗുലാംനബി ആസാദിന്‍റെ പുസ്തകം

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2023 12:00 pm

പ്രമുഖമുന്‍ കോണ്‍ഗ്രസ് നേതാവും,കേന്ദ്രമന്ത്രി, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി തുടങ്ങിയനിലകളില്‍ പ്രവര്‍ത്തിച്ച ഗുലാംനബി ആസാദിന്‍റെ ‘ആസാദ് ‘എന്ന നാമകരണം ചെയ്തിരിക്കുന്ന പുസ്തകത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം.

ബിജെപിക്ക് എതിരേ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളും,പ്രക്ഷോഭങ്ങളും ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള വെറും തന്ത്രമായി മാറിയിരിക്കുന്നതായി ആത്മകഥ സുചിപ്പിക്കുന്നു.കഴിഞ അഞ്ച് പതിറ്റാണ്ട് കാലത്തെ തന്‍റെ രാഷ്ട്രീയ ജീവിതമാണ് ഗുലാംനബി തന്‍റെ പുസ്തകത്തിലൂടെ സൂചിപ്പിക്കുന്നത്.കോൺഗ്രസിന്റെ തകർച്ചയുടെ മൂലകാരണം ഉള്‍പ്പെടെ പുസ്കതത്തില്‍ പറയുന്നു, 

കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെതിരെ പുസ്തകത്തില്‍ ആസാദ് രംഗത്ത് വരുന്നുണ്ട്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച സമയത്ത് പാര്‍ലമെന്റില്‍ നടന്ന പ്രതിഷേധങ്ങളില്‍ നിന്ന് ജയറാം രമേശ് ഒഴിഞ്ഞു നിന്നു എന്നാണ് പുസ്തകത്തില്‍ ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ചപ്പോള്‍ ഞാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തോട് പ്രതിഷേധ ധര്‍ണക്ക് തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കാരോട് ധര്‍ണയില്‍ പങ്കെടുക്കാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല,’ആസാദ് പറഞ്ഞു. ജയറാം രമേശ് ഒരുപക്ഷേ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനെ അനുകൂലിക്കുന്നുണ്ടാകാമെന്നും ആസാദ് പറയുന്നു.സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും പുസ്തകത്തില്‍ വിമര്‍ശനങ്ങളുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തിരുത്തല്‍വാദ സംഘമായ ജി 23യുടെ ഭാഗമായിരുന്ന ആസാദ്, പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി നല്‍കിയ നിര്‍ദേശങ്ങളൊന്നും തന്നെ നേതൃത്വം മുഖവിലക്കെടുക്കുന്നില്ല എന്നാരോപിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചത്.നിലവിൽ കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായ ജയറാം രാജ്യസഭയിൽ അന്ന് പാർട്ടിയുടെ ചീഫ് വിപ്പായിരുന്നു.കോൺഗ്രസ് നേതാവ് കരൺ സിംഗ് പുസ്തകം പ്രകാശനം ചെയ്യും, ചടങ്ങിൽ ഇന്ത്യ ടുഡേയുടെ രാജ്ദീപ് സർദേശായി മോഡറേറ്ററായിരിക്കും.

Eng­lish Summary:
Ghu­lam Nabi Azad’s book sharply crit­i­ciz­ing the Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.