23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026

മധ്യപ്രദേശില്‍ ഒരു ബിജെപി നേതാവ് കൂടി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറി

Janayugom Webdesk
ഭോപ്പാല്‍
September 2, 2023 6:08 pm

മധ്യപ്രദേശില്‍ ഒരു ബിജെപി നേതാവ് കൂടി പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് തവണ മുൻ എംഎല്‍എയായ ഗിരിജ ശങ്കര്‍ ശര്‍മയാണ് ബിജെപി വിട്ടത്. നിയമസഭ തെരഞ്ഞെടുപിന് മുന്നോടിയായി മദ്ധ്യപ്രദേശ് അപ്രതീക്ഷിതസംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ബിജെപിയില്‍ നിന്ന് കൂട്ടമായി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയാണ്. കേന്ദ്ര മന്ത്രിമാരായ ജോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍ പോലെയുള്ള ബിജെപി നേതാക്കളുടെ തട്ടകമായ ഗ്വാളിയാര്‍ — ചമ്പല്‍ മേഖലയില്‍ നിന്നുമാണ് പലരും കോണ്‍ഗ്രസിലേക്ക് ചേര്‍ന്നത്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമുള്ള നേതാക്കളുടെ അഴിമതിയും പാര്‍ട്ടിയിലെ വനിതാ അനുയായികള്‍ക്ക് നേരെയുളള അക്രമങ്ങളും ഉയര്‍ത്തിയായിരുന്നു വീരേന്ദ്ര രഘുവംശി പാര്‍ട്ടി വിട്ടത്. ഇതിനു പിന്നാലെയാണ് ശര്‍മ്മയുടെ പടിയിറക്കം. സിന്ധ്യ അനുയായികള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കാണിക്കുന്ന നീതികേടുകള്‍ക്കെതിരെ പ്രതികാരിക്കാതിരിക്കാനുളള എന്ത് സാഹചര്യമാണ് എംപി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുളളതെന്ന് അറിയില്ലെന്നും രഘുവംശി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് ഭരണകാലത്തുളള ആദ്യ ഒരുവര്‍ഷത്തില്‍ പതിനാറു മന്ത്രിമാര്‍ പാര്‍ട്ടി വിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് മുമ്പുളള രാജി പ്രകടനങ്ങളാണ് താൻ കാണുന്നതെന്ന് സിന്ധ്യ മറുപടി പറഞ്ഞു. മറ്റ് രണ്ട് ബിജെപി എംഎല്‍എമാര്‍ കൂടി (മഹാകൗഷല്‍, ബുണ്ടേല്‍ഖണ്ഡ്) പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മുൻ മന്ത്രി ദീപക് ജോഷി, മുൻ എംഎല്‍എമാരായ രാധേലാല്‍ ബഗേല്‍, കുൻവാര്‍ ദ്രുവ് പ്രതാപ് സിങ്, യദ് വേന്ദ്ര സിംഗ് , സാമന്ദര്‍ സിംഗ് പട്ടേല്‍ എന്നിവരും ബിജെപി വിട്ടിരുന്നു.

Eng­lish Sum­ma­ry: Gir­i­ja Shankar Shar­ma left the BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.