3 March 2026, Tuesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

പഞ്ചാബിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2024 2:05 pm

പഞ്ചാബിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഡെറാഡൂണില്‍ നിന്നുള്ള ബസില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായതായി ആരോപണം.മൊറാദാബാദില്‍ നിന്നും വരുമ്പോള്‍ നഗരത്തിലെ അന്തര്‍ സംസ്ഥാന ബസ് ടര്‍മിനലിലാണ് ദാരുണ സംഭവം നടന്നത്.

സംഭവത്തില്‍ ഇന്നലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഇതുമായി ബന്ധപ്പെട്ട് ഒരു ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ ക്രൈം ഡാറ്റ റിപ്പോര്‍ട്ട് അനുസരിച്ച് 2021ല്‍ രാജ്യത്തുടനീളം 31,000 പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ ട്രയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീകളുടെ സുരക്ഷയെച്ചൊല്ലി രാജ്യത്തുടനീളം പ്രതിഷേധം കൊടുംപിരി കൊള്ളുന്നതിനിടെയാണ് ഡെറാഡൂണ്‍ സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.