24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, ഓടുന്ന ട്രെയിനിന് മുന്നിൽ പെൺകുട്ടിയെ തള്ളിയിട്ട് കൊന്നു; യുവാവിനായി തിരച്ചിൽ

Janayugom Webdesk
ചെന്നൈ
October 13, 2022 4:45 pm

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു. സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയായ സത്യ (22) ആണ് കൊല്ലപ്പെട്ടത്. ചെന്നൈ സബർബൻ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനിലായിരുന്നു സംഭവം. ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊന്ന ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഇന്നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയും ആദമ്പാക്കം സ്വദേശിനിയാണെന്നാണ് വ്യക്തമാകുന്നത്. പ്രതിയായ സതീഷ്, സത്യയെ പിൻതുടർന്ന് സംസാരിക്കുന്നതിനിടയിലാണ് ക്രൂരത ചെയ്തതെന്നും വിവരമുണ്ട്. സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്‌റ്റേഷനിൽ സംസാരിക്കവെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. തർക്കത്തിനിടെ ട്രെയിൻ പാഞ്ഞുവന്നപ്പോളാണ് പ്രതി, സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവർ പറയുന്നു.

Eng­lish Sum­ma­ry: Girl pushed to death in front of mov­ing train; Search for the young man
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.