12 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 8, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 24, 2024
November 24, 2024
November 22, 2024

റയലിന്റെ മൂന്നടിയില്‍ ജിറോണ തകര്‍ന്നു

Janayugom Webdesk
ജിറോണ
December 8, 2024 10:12 pm

കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം മാറ്റി റയല്‍ മാഡ്രിഡ്. എവേ പോരാട്ടത്തില്‍ ജിറോണയ്ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ വിജയമാണ് റയല്‍ നേടിയത്. ജയത്തോടെ സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായി പോയിന്റ് വ്യത്യാസം കുറച്ചു. 

36-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമാണ് ആദ്യ ഗോള്‍ നേടുന്നത്. ആദ്യപകുതി ഈ ഗോളിന്റെ ലീഡില്‍ റയല്‍ മുന്നിട്ടുനിന്നു. 55-ാം മിനിറ്റില്‍ അര്‍ഡ ഗുലര്‍ ഗോള്‍ ഇരട്ടിയാക്കി. തുടരെ രണ്ട് മത്സരങ്ങളില്‍ പെനാല്‍റ്റി നഷ്ടമാക്കിയ കിലിയന്‍ എംബാപ്പ ഇത്തവണ പ്രായശ്ചിത്തം ചെയ്തു. 62-ാം മിനിറ്റില്‍ എംബാപ്പെ കൂടി ഗോള്‍ നേടിയതോടെ റയല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ബാഴ്സലോണ റയല്‍ ബെറ്റിസിനോട് സമനില വഴങ്ങി. മത്സരത്തി­­ല്‍ ഇരുടീമുകളും രണ്ട് ഗോ­ള്‍ വീതം നേ­ടി. 39-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ റയല്‍ ബെ­റ്റിസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി റയല്‍ ബെറ്റിസ് മുതലാക്കി. ഇതോടെ സ്കോര്‍ സമനിലയായി. 82-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് വീണ്ടും ഗോള്‍ നേടി ലീഡുയര്‍ത്തിയപ്പോള്‍ ബാഴ്സയ്ക്ക് വിജയപ്രതീക്ഷ ഉടലെടുത്തു. എന്നാല്‍ ബാഴ്സയെ ഞെട്ടിച്ച് ഇഞ്ചുറി സമയത്ത് റയല്‍ ബെറ്റിസ് സമനില കണ്ടെത്തുകയായിരുന്നു.
ലീഗില്‍ 17 മത്സരങ്ങളില്‍ നിന്ന് 38 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. ഒരു മത്സരം കുറവ് കളിച്ച റയല്‍ മാഡ്രിഡ് 36 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം റയല്‍ ബെറ്റിസ് 11-ാമതാണ്.

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.